ആദിവാസി മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി.ചിത്രം ‘ദി ബ്ലാക്ക് ഡെത്ത്’.വരികൾ സോഹൻ റോയ്. ഈണം രതീഷ് വേഗ.പാടിയത് ശ്രീലക്ഷ്മി വിഷ്ണു. “വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ….”എന്നാരംഭിക്കുന്ന ഗാനം.ഏരിസിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ,കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണി.
അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിനേതാക്കൾ.