നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ഉന്നമനത്തിനായി ഉല്‍പാദനവര്‍ദ്ധനയും കാര്‍ഷികസമൃദ്ധിയും ലക്ഷ്യമാക്കിയുള്ള വിജ്ഞാനവ്യാപനത്തിന് സ്‌കില്‍ പാര്‍ക്കുകള്‍ സാധ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇവിടുത്തെ സ്‌കൂള്‍കെട്ടിടം ഉള്‍പ്പെടെ 75 വിദ്യാലയങ്ങള്‍ക്കുള്ള പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍ അദ്ധ്യക്ഷയായി. മുന്‍ എം. എല്‍. എ അയിഷ പോറ്റി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഉണ്ണികൃഷ്ണന്‍ മേനോന്‍, എസ്. ആര്‍ രമേശ്, വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, മാതൃസമിതി കൗണ്‍സിലര്‍ പി. മിനി, കൊട്ടാരക്കര ഡി. ഇ. ഒ ആര്‍. രാജു, എ. ഇ. ഒ ഗിരിജ, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ആര്‍. പ്രദീപ്, വി. എച്ച്. എസ്. സി പ്രിന്‍സിപ്പല്‍ ബെറ്റ്‌സി ആന്റണി, ഹൈസ്‌കൂള്‍ എച്ച്. എം. എസ്. സുഷമ, എസ്. എം. സി ചെയര്‍മാന്‍ അഡ്വ. എന്‍ സതീഷ് ചന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.