25.6 C
Kollam
Wednesday, November 20, 2024
HomeMost Viewedസംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി

സംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി

- Advertisement -
- Advertisement -

ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി.
പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹരജി നല്‍കിയത്.ദേവസ്വം ആക്‌ട് പ്രകാരം ദേവസ്വത്തിന്‍റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന്‍ ആണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുകള്‍ പരിപാലിക്കാലാണ് ദേവസ്വം ബോര്‍ഡിന്‍റെ ചുമതല.ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്‍റെ പരിധിയില്‍ വരില്ല.ഇക്കാര്യത്തിൽ സർക്കാരിന് ഒരാവകാശവുമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments