24 C
Kollam
Monday, February 24, 2025
HomeNewsസംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍; ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

- Advertisement -
- Advertisement -

സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പത്തനംതിട്ട കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോട്ടയം, എറണാകുളം. ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.ചിലപ്പോൾ കാലവർഷം വൈകാനും സാധ്യതയുണ്ട് .
നിലവില്‍ അറബിക്കടലിലേയും ബംഗാള്‍ ഉള്‍ക്കടലിലേയും കൂടുതല്‍ ഭാഗങ്ങളിലേക്കാണ് കാലവര്‍ഷം വ്യാപിപ്പിച്ചിരിക്കുന്നത്.ലക്ഷദ്വീപ് മേഖലയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ മേഖലകളിലും മാലിദ്വീപ് കോമറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്കും കാലവര്‍ഷം വ്യാപിപ്പിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments