ജില്ലയില്‍ തക്കാളിപ്പനി പടരുന്നത് ആശങ്കയായി.അടുത്തയാഴ്ച സ്കൂളുകള്‍ തുറക്കും.കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതു സാധാരണമാണ്.എന്നാല്‍ 2011ല്‍ ഉണ്ടായ അത്ര വ്യാപനം ഇത്തവണയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം മാത്രമേ കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാവൂ എന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. റിപ്പോര്‍ട്ടു ചെയ്ത കേസുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.
കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും രോഗം വരാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.