യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില്‍ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം.
യുകെയില്‍ സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ് നൈജീരിയയില്‍ പോയി തിരിച്ചെത്തിയ ആളിലായിരുന്നു.
ചിക്കന്‍പോക്സുമായി സാമ്യതയുള്ള രോഗമാണിത്. വൈറസ് ബാധയേറ്റ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണാം.
പനി, മുഖത്ത് ചെറിയ കുമിളകള്‍, പിന്നീട് ജനനേന്ദ്രിയം അടക്കം ശരീരമാസകലം കുമിളകള്‍, ക്ഷീണം, വേദന, ചൊറിച്ചില്‍, തലവേദന എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍. ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണ്.