25.3 C
Kollam
Monday, July 21, 2025
HomeNewsതൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ

തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ

- Advertisement -
- Advertisement - Description of image

നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം.

തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്.
തേക്കിന്‍കാട് മൈതാനത്തിന്റെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരുന്നത്.ഇനിയും അവ സൂക്ഷിക്കാനാവില്ലെന്ന കണക്ക് കൂട്ടലാണ് അധികൃതർക്കുള്ളത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments