26.9 C
Kollam
Thursday, March 13, 2025
HomeNewsകെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍; ഗതാഗതമന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍; ഗതാഗതമന്ത്രി ആന്റണി രാജു

- Advertisement -
- Advertisement -

സർക്കാർ ധന സഹായത്തോടെ നാളെ മുതല്‍ കെഎസ്‌ആര്‍ടിസി ശമ്ബളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.ഇത് സംബന്ധിച്ച്‌ ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച നടത്തിയത്.ബാക്കി തുക അടിയന്തിരമായി കണ്ടെത്താന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്ബളം വിതരണം ചെയ്യാന്‍ സാധിക്കില്ല.ഇന്ധന വില വര്‍ദ്ധനവ് 30 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments