25.5 C
Kollam
Sunday, September 21, 2025
HomeMost Viewedഗവർണർക്ക് പുതിയ ബെൻസ് കാർ; വില 85.11 ലക്ഷം രൂപ

ഗവർണർക്ക് പുതിയ ബെൻസ് കാർ; വില 85.11 ലക്ഷം രൂപ

- Advertisement -
- Advertisement - Description of image

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 85.11 ലക്ഷം രൂപയാണ് കാറിന്റെ വില.
ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാര്‍ വാങ്ങാനുള്ള കത്ത് നല്‍കിയത്. ഇതനുസരിച്ചാണ് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.

നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണ്. പത്ത് വര്‍ഷത്തിലേറെ പഴക്കവുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കാര്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവും പുറത്തിറക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments