26.3 C
Kollam
Tuesday, September 17, 2024
HomeLocalകൊല്ലം പി ആർ ഡി വാർത്തകൾ; സെമിനാര്‍ ജനുവരി 7ന്

കൊല്ലം പി ആർ ഡി വാർത്തകൾ; സെമിനാര്‍ ജനുവരി 7ന്

- Advertisement -
- Advertisement -

സെമിനാര്‍ ജനുവരി 7ന്
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
ക്ഷീരോത്പാദനം ആദായകരമാക്കുന്ന രീതികള്‍, മേഖലയിലെ കര്‍ഷക സഹായപദ്ധതികളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് അറിവ് പകരുന്നതിനായി കേരള കന്നുകാലി വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരോത്പാദന സഹകരണ സംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ശില്‍പശാലയും കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയുള്ള തീറ്റപുല്‍ കൃഷി പദ്ധതിയുടെ നടീല്‍ വസ്തുക്കളുടെ വിതരണവും ഇന്ന് (ജനുവരി 7) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കുന്നിക്കോട് സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നിര്‍വഹിക്കും. കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. 9.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

‘ടെക്‌നോളജി ക്ലിനിക്ക് ‘ – സാങ്കേതിക ശില്‍പ്പശാല
സംരംഭകര്‍ക്ക് വിവിധ മേഖലകളിലെ നവീന ശാസ്ത്രസാങ്കേതിക അറിവുകള്‍ പരിചയപ്പെടുത്തുന്ന ‘ടെക്‌നോളജി ക്ലിനിക്ക്’ ദ്വിദിന സാങ്കേതിക ശില്പശാലയ്ക്ക് തുടക്കമായി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ആശ്രാമം കെ. എസ്. എസ്. ഐ. എ ഹാളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സി.റ്റി. സി. ആര്‍. ഐ, കെ. വി. കെ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് പരിപാടി.
ഭക്ഷ്യസംസ്‌കരണ മേഖലയിലെ നൂതന സാധ്യതകള്‍ സംബന്ധിച്ച ശില്പശാലയില്‍ കിഴങ്ങ് വിളകള്‍-പഴവര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍, ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം ലേബലിംഗ്, ലീഗല്‍മെട്രോളജി രജിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുത്തു.
ജനുവരി 7 രാവിലെ 10 മുതല്‍ പച്ചക്കറികളിലെ മൂല്യവര്‍ദ്ധിത സാധ്യതകള്‍, ഭക്ഷ്യസംസ്‌കരണ മേഖലയിലെ നവീന പാക്കിംഗ് രീതികള്‍, മാംസ്യ സംസ്‌കരണത്തിലെ ആധുനിക പ്രവണതകള്‍, ഭക്ഷ്യസംസ്‌കരണ മേഖലയിലെ തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനായി. മാനേജര്‍മാരായ ആര്‍. ദിനേശ്, കെ. എസ്. ശിവകുമാര്‍, എസ്. കിരണ്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ജി. അനില്‍കുമാര്‍ വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചു
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ റാങ്ക് ലിസ്റ്റ് പുന:പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ആര്‍.കെ നമ്പര്‍ 31/2022)
മെറിറ്റ് /വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ സ്വാശ്രയ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ മെരിറ്റ്/വെയ്റ്റിംഗ് ലിസ്റ്റ് ജനുവരി 7 രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. ddeklm.blogspot.com ല്‍ പരിശോധിക്കാം.
ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളുടെ അഭിമുഖം ജനുവരി 11 നും സയന്‍സ് 12 നും തേവള്ളി മലയാളിസഭ എന്‍. എസ്. എസ്. യു. പി. എസില്‍ രാവിലെ 9.30 മുതല്‍ നടത്തും. വ്യക്തിഗത കൂടിക്കാഴ്ചയ്ക്കായി മെമോ അയയ്ക്കും. മെറിറ്റ് /വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

തീയതി നീട്ടി
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 11ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നടത്തും.
യോഗ്യത എന്‍.ടി.സി./എന്‍.എ.സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04742713099.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ ആയുര്‍വേദ കോളേജസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് ടു (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 531/2019) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി. ഓഫീസര്‍ അറിയിച്ചു.

കരാര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതയില്‍ നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആറു മാസം കാലാവധി. ഇന്‍സന്റീവ് 15000 രൂപ. ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി, സുവോളജി എന്നിവയില്‍ ഏതിലെങ്കിലും ബിരുദം നേടിയ പ്രാദേശിക ഭാഷകളില്‍ ആശയവിനിമയ പ്രാവീണ്യമുള്ള 35 വയസ്സ് വരെ പ്രായമുളള മത്സ്യഗ്രാമം പ്രദേശങ്ങളില്‍ (പരവൂര്‍, നീണ്ടകര, കരുനാഗപ്പള്ളി) താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിവരങ്ങളും ജില്ലാ ഓഫീസിലോ അതത് മത്സ്യഭവനുകളിലോ ലഭിക്കും. അവസാന തീയതി-ജനുവരി 15. ഫോണ്‍-0474 2792850.

ഐ. എച്ച്.ആര്‍.ഡി പരീക്ഷകള്‍
ഐ.എച്ച്.ആര്‍.ഡി യുടെ പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫൊറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ് -2021 സ്‌കീം), ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ – 2020 സ്‌കീം) പരീക്ഷകള്‍ കോവിഡ് മാനദണ്ഡ പ്രകാരം ജനുവരിയില്‍ നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. പഠിക്കുന്ന കേന്ദ്രത്തില്‍ ജനുവരി 11 വരെ ഫൈന്‍ ഇല്ലാതെയും 15 വരെ 100 രൂപ ഫൈനോടു കൂടിയും രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് – www.ihrd.ac.in , ഫോണ്‍ – 0471 2322985.

കൊടികളും സ്തൂപങ്ങളും 15 നകം നീക്കം ചെയ്യണം
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ കൊടികളും തോരണങ്ങളും സ്തൂപങ്ങളും ജനുവരി 15നകം നീക്കംചെയ്യണമെന്ന് നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിലാണ് എ. ഡി. എം നിര്‍ദ്ദശം നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍-സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണം. 15 ന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments