26.8 C
Kollam
Friday, August 29, 2025
HomeMost Viewedവിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

- Advertisement -
- Advertisement - Description of image

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) .നീക്കം പിൻവലിക്കണമെന്ന് AIDWA പ്രസിഡണ്ട് മാലിനി ഭട്ടാചാര്യയും ജനറൽ സെക്രട്ടറി മറിയം ധവളയും ലീഗൽ അഡ്‌വൈസർ അഡ്വ. കീർത്തി സിംഗും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് കാരണമാകും.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുന്ന സാഹചര്യമാണ്. സമൂഹത്തിൽ ഈ നിയമം പെൺകുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിക്കും.

പഠനങ്ങളും നമ്മുടെ പൂർവ അനുഭവങ്ങളും തെളിയിക്കുന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങൾ പോലും പലതരത്തിൽ ക്രിമിനൽവൽക്കരിക്കപ്പെടുന്നു എന്നതാണ്. അതുകൊണ്ട് തന്നെ അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെയും ബാധിക്കും.ഇത്തരം സാഹചര്യത്തിൽ ഇക്കാര്യത്തിൽ പുനഃ പരിശോധന വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments