25.6 C
Kollam
Saturday, September 20, 2025
HomeNewsCrimeയുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്‌ ഒളിവില്‍ പോയ രണ്ട് പേര്‍ അറസ്റ്റിൽ;ഇരുവരും റിമാൻഡിൽ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്‌ ഒളിവില്‍ പോയ രണ്ട് പേര്‍ അറസ്റ്റിൽ;ഇരുവരും റിമാൻഡിൽ

- Advertisement -
- Advertisement - Description of image

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേരെ പോലീസ് പിടികൂടി. കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ പവിത്രന്‍ മകന്‍ പ്രജോഷ് (33), കൊറ്റങ്കര പേരൂര്‍ റഹിയാനത്ത് മന്‍സിലില്‍ നിന്നും ചാമ്പക്കുളത്ത് റഹിയാനത്ത് മന്‍സലില്‍ ബൈജൂ മകന്‍ വിഷ്ണു (24) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് കിളികൊല്ലൂര്‍ സ്വദേശിയായ മണികണ്ഠന്‍ എന്നയാളിനെയാണ് ഇവരടക്കമുളള സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളും സുഹൃത്തുമായി കിളികൊല്ലൂര്‍ അപ്പുപ്പന്‍കാവിലേക്കുളള റോഡിലൂടെ നടന്ന് വരവേയാണ് ആക്രമിച്ചത്. ഇയാളെ കമ്പി വടി വച്ച് തലയ്ക്ക് അടിച്ച് തറയിലിട്ട് വാള് വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സംഘത്തിലുള്‍പ്പെട്ട രാജേഷ്, രാജീവ് @ പട്ടര് രാജീവ്, ഷിഹാസ്, സജിന്‍ @ സച്ചു, മുഹമ്മദ് റാഫി എന്നിവരെ മുന്‍പ് പലപ്പോഴായി പോലീസ് പിടികൂടിയിരുന്നു. കൊലപാതക ശ്രമത്തിന് ശേഷം ഇവര്‍ ഇരുവരും തമിഴ്നാട്ടിലേക്ക് കടന്ന് പല സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ താമസിക്കുകയായിരുന്നു. തമിഴ്നാട്ടിലെ നാഗൂര്‍ എന്ന സ്ഥലത്ത് ഒളിവില്‍ താമസിച്ച് വരവേ പോലീസ് പിന്‍തുടരുന്നത് അറിഞ്ഞ് തിരികെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ നാഗൂരില്‍ നിന്നും നാട്ടിലേക്ക് വരുന്നതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

കൊല്ലം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്‍റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ, എസ്സ്.ഐ മാരായ അനീഷ്.എ,പി, ശ്രീനാഥ്.വിഎസ്, സന്തോഷ്.വി, എ.എസ്സ്.ഐ ജിജൂ, സി.പി.ഓ ഷാജി, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments