29.5 C
Kollam
Saturday, February 22, 2025
HomeEntertainmentCelebritiesമുൻ മിസ് കേരള ജേതാക്കളുടെ മരണത്തിന്റെ അന്വേഷണം പുതിയ വഴി തിരിവിലേക്ക്; ഒളിപ്പിച്ച ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള...

മുൻ മിസ് കേരള ജേതാക്കളുടെ മരണത്തിന്റെ അന്വേഷണം പുതിയ വഴി തിരിവിലേക്ക്; ഒളിപ്പിച്ച ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ

- Advertisement -
- Advertisement -
 മുൻ മിസ് കേരള ജേതാക്കളായ അൻസി കബീറും അഞ്ജന ഷാജനും മരിക്കാനിടയാക്കിയ സാഹചര്യങ്ങൾ കൂടുതൽ മനസിലാക്കാൻ ഹോട്ടൽ ഉടമ ഒളിപ്പിച്ചു വെച്ച സി സി കാമറ ദൃശ്യങ്ങളുടെ ഡി വി ആർ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സി സി ടി വി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്.
നവംബർ ഒന്നാം തീയതിയാണ് ഹോട്ടലിൽ ഡിജെ പാർട്ടി കഴിഞ്ഞ് ഇവർ മടങ്ങുന്നത്. ഇവരോടൊപ്പം രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സി സി ടി വി ദൃശ്യങ്ങൾ മാറ്റി. ഹോട്ടലുടമ റോയിയുടെ നിർദ്ദേശപ്രകാരം ഡൈവർ ഡി വി ആർ വാങ്ങിക്കൊണ്ടുപോയി.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഹോട്ടൽ ജീവനക്കാരൻ നല്കിയ മൊഴിയാണിത്.
പാർട്ടി കഴിഞ്ഞ് പോകുമ്പോൾ ഇവർ സഞ്ചരിച്ച വാഹനത്തിന് പുറമെ, മറ്റൊരു കാർ ഇവരെ പിൻതുടർന്നു.
ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചത് ഓർമ്മിപ്പിക്കാനും മറ്റുമാണെന്നുമാണ് മൊഴി നല്കിയത്.
എന്നാൽ, പോലീസ് ഇക്കാര്യം പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കൂടാതെ, ഡിജെ പാർട്ടിക്ക് ശേഷം ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ ആക്രമിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു.
ഡിജെ പാർട്ടി നടന്ന ഹാളിന്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. അതിനായി ഹോട്ടൽ ഉടമ റോയിയെ പോലീസ് ചോദ്യം ചെയ്യും.
അപകടത്തിൽ രക്ഷപ്പെട്ട അബ്ദുൾ റഹ്മാനെയും ചോദ്യം ചെയ്യുന്നതോടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments