അതിശയിക്കേണ്ട കാര്യമില്ല! സ്ത്രീകളും ലൈംഗിക ആസ്വാദനത്തിനായി ഇപ്പോൾ ഓൺലൈനിലൂടെ പുരുഷൻമാരെ തേടിയെത്തിയിരിക്കുന്നു. ലൈംഗികത തീർത്തും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണെന്ന കാര്യം ഇപ്പോഴെങ്കിലും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ലൈംഗികത ഒരു കണക്കിന് വല്ലാത്ത ദാഹമാണ്. പല തരത്തിലുള്ള കാമ സൂത്രങ്ങൾ ധ്വനിപ്പിക്കുന്നത് ഇതിന്റെ സാരാംശമാണ്. കേരളത്തിൽ അടുത്ത കാലം വരെ സ്ത്രീകളെ തേടി പുരുഷൻമാരായിരുന്നു പോയിരുന്നത്.
കാലം മാറുന്നു ഗതി മാറുന്നു                പ്രകൃതിയിലെ എല്ലാ ജീവാ ജാലങ്ങളിലും ലൈംഗികത അല്ലെങ്കിൽ പ്രത്യുത്പാദനം പ്രകൃതി സഹജമാണ്. അത് ഒരു വരദാനമാണ്. അതില്ലെങ്കിൽ പ്രകൃതിയില്ല. അതേ പോലെ മറിച്ചും. എല്ലാ രാജ്യങ്ങളിലും കാലം ഉണ്ടായ കാലം മുതൽക്കേ എല്ലാ മൃഗങ്ങളിലും മനുഷ്യരിലും ലൈംഗിക തൃഷ്ണ അല്ലെങ്കിൽ, തീഷ്ണത പ്രകടമാകുന്നത്  മറ്റെന്തിനെക്കാളും ഉപരിയായിട്ടാണ്.  ഓരോ കാലഘട്ടത്തിലും മാറ്റത്തിനനുസരിച്ച് മനുഷ്യരിൽ ദേശ ഭേദമനുസരിച്ച് പ്രത്യക്ഷമായും പരോക്ഷമായും ചില വ്യതിയാനങ്ങൾ ഉണ്ടാകുന്നുവെന്നത് ഒഴിച്ചാൽ, ലൈംഗികത വിശപ്പിനെ പോലെ തന്നെ ഒരു സവിശേഷതയാണ്.

 അവിടെ ഉഭയസമ്മതമാണെങ്കിൽ നിയമപരിരക്ഷയുണ്ട്. മറിച്ചാണെങ്കിൽ കർശനമായ നിയമവും. അതുകൊണ്ട്, ലൈംഗിക സമത്വത്തിന് അസമത്വവുമില്ല. ബലാൽസംഗത്തിന്റെ അതിരുകൾ തുലോം തുഛമാകുന്നു.
കേരളത്തിൽ പ്രത്യക്ഷമായി ഇല്ലെങ്കിലും പരോക്ഷമായി മറ്റ് പല രൂപത്തിലും അതുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയതോടെ, സാക്ഷരതയിൽ മുന്നിട്ടു നില്ക്കുന്ന കേരളം ലൈംഗിക അടിമത്തത്തിന് കേളീരംഗമാകുന്ന അവസ്ഥ പ്രത്യക്ഷമാകുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് സ്ത്രീകൾ ലൈംഗിക പരവശതയ്ക്ക് പരിഹാരം കാണാൻ, പ്രത്യക്ഷമല്ലെങ്കിലും നൂതന സാങ്കേതികത്വത്തിലൂടെ അവസരം തേടി എത്തുന്നത്. എല്ലാ രാജ്യങ്ങളിലെ മനുഷ്യർക്കും ലൈംഗിക വികാരം എന്നത് ഒരു പോലെയാണ്. അത് എന്തിന് മറച്ച് വെയ്ക്കണം.
കുറച്ച് കാലം മുമ്പ് വരെ ഇതിനൊക്കെ ചില  “റസ്‌ട്രിക്ഷൻസ്” ഉണ്ടായിരുന്നു. ഇപ്പോൾ അത് തീർത്തും ഇല്ലാതായിരിക്കുകയാണ്. മനുഷ്യന് എന്തും ആസ്വദിക്കണമെങ്കിൽ അല്ലെങ്കിൽ, ഉൾക്കൊള്ളണമെങ്കിൽ സെക്സ് ഇല്ലെങ്കിൽ വയ്യെന്നായി. അപ്പോൾ പിന്നെ ഇക്കാര്യത്തിൽ സ്ത്രീകളെ മാത്രം എന്തിന് മാറ്റി നിർത്തണം?
 അതിന്റെ സത്യാവസ്ഥ എന്ത് തന്നെയായാലും ആ സ്ത്രീയുടെ ജിജ്ഞാസയോടുള്ള ചോദ്യങ്ങളും അന്വേഷണങ്ങളും ന്യായീകരണത്തിന് അപ്പുറമായി ഒന്നും തോന്നിയില്ല. ഏറ്റവും സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകളിൽ പലരും ലൈംഗിക വികാരം അമർത്തി കഴിയാറുണ്ടെന്ന് കേൾക്കാറുണ്ട്. ഇതേ പോലെ, വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലം ഒന്നിച്ച് ജീവിച്ച് പിന്നെ, ഭർത്താവ് ഗൾഫിലേക്ക് പോയ ഭാര്യമാരുടെ ജീവിതവും. 
ഒരു കണക്കിന് ചിന്തിച്ചാൽ ഇവരും മനുഷ്യ സ്ത്രീകളല്ലേ? സമ്പന്ന കുടുംബത്തെ നാഥൻമാർക്ക് സമ്പത്ത് മാത്രം ലക്ഷ്യം. ഗൾഫിൽ പോയവർക്ക് ജീവിത ചിന്തകളും. പിന്നെ, ഇവരുടെ ഭാര്യമാരെ എങ്ങനെ കുറ്റം പറയാനാവും?















                                    






