25.1 C
Kollam
Friday, August 29, 2025
HomeNewsസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

- Advertisement -
- Advertisement - Description of image

സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്‍ദ്ധമാകും. ന്യൂനമര്‍ദം കൂടുതല്‍ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ്, തെക്കന്‍ ഒഡിഷ തീരത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ഗുലാബ്’ ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. നാളെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും യെല്ലോ അലര്‍ട്ടാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments