25.7 C
Kollam
Friday, September 19, 2025
HomeNewsനഷ്ട പരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്

നഷ്ട പരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്

- Advertisement -
- Advertisement - Description of image

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായകമായി വിധിവന്നു . കോവിഡിനാല്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
സര്‍ക്കാരിന് നഷ്ടപരിഹാര തുക എത്രയെന്ന് തീരുമാനിക്കാം. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നഷ്ട പരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. ആറ് മാസത്തിനകം ഇത് സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന് കൃത്യമായി രേഖപ്പെടുത്തണം. ഇതില്‍ വീഴ്ചകള്‍ വരുത്തരുതെന്നും മരണ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 3.98 ലക്ഷത്തോളം പേരാണ് . ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെങ്കില്‍ പതിനാറായിരം കോടിയിലേറെ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കോവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ഒന്നായി കാണാന്‍ കഴിയില്ലെന്നും ഇതിനാല്‍ നഷ്ട പരിഹാരം നല്‍കാനാകില്ലെന്നുമായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. കോടതി ഉത്തരവ് പുറപ്പെടുവിച്ചത് ഈ വാദങ്ങളെല്ലാം തള്ളിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments