1996 ഒക്ടോബർ 15നാണ് വൈദ്യുത മന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കാനഡിയിലെ ലാവ്ലിൻ കമ്പനിയുമായി ചർച്ച നടത്തുന്നത് . 20. 31 കോടിയുടെ കൾസൾട്ടൻസി ഫീസിനു പുറമെ 149. 15 കോടിയുടെ ഉപകരണം വാങ്ങാനും 1997 ൽ അന്തിമ കരാറായി . ലാവ്ലിനെക്കാൾ കുറഞ്ഞ ചെലവിൽ പദ്ധതികൾ നവീകരിക്കാമെന്ന പൊതു മേഖലാ സ്ഥാപനമായ ഭെല്ലിൻ്റെ ശുപാർശ തള്ളി കൊണ്ടായിരുന്നു പിണറായി വിജയൻ്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടത് .നടപടി ക്രമങ്ങൾ പാലിക്കാതെ ലാവലിൻ കരാർ തിടുക്കത്തിൽ നടപ്പാക്കിയതിനു പിന്നിൽ പിണറായി വിജയൻ്റെ മാസ്റ്റർ ബ്രെയിൻ ചെറുതല്ലായിരുന്നു എന്ന് വേണം കരുതാൻ . ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഒക്കെ വളരെ മോശമാണെന്നിരിക്കെ അഴിമതി പുറത്തു കൊണ്ടു വരാൻ ശ്രമിച്ച ക്രൈം റിപ്പോർട്ടർ ടി.പി നന്ദകുമാറിൻ്റെ ഓഫീസ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മരുമകനുമായ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിലുള്ള സി.പി.എം ഗുണ്ടാ സംഘങ്ങൾ എത്തി അടിച്ചു പൊളിക്കുകയും മാത്രമല്ല ലാവ്ലിൻ്റെയും മാത്രമല്ല കമല ഇൻറർ നാഷ്ണൽ എസ്പോർട്ടിങ്ങ് കമ്പനിയുടെ രേഖകൾ കടത്തി കൊണ്ട് പോവുകയും ചെയ്തു . ലാവ്ലിൻ കരാർ ഒപ്പിടുന്നതിന് മുമ്പ് രണ്ട് കോടി രൂപയാണ് 1996 മാർച്ച് മാസത്തിൽ കണ്ണൂരിൽ എത്തിയത് .ഇതിന് ഇടനിലക്കാരനായി നിന്നത് ദിലീപ് രാഹുലൻ എന്ന വ്യക്തിയാണ് . എറണാകുളത്തെ രണ്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചതിനുള്ള കൃത്യമായ രേഖകളുണ്ട്. കൂടാതെ 70 കോടി രൂപ സിംഗപ്പൂരിലെ കമല എക്സ്പോർട്ടിങ്ങ് കമ്പനി അക്കൗണ്ടിൽ എത്തി എന്നുള്ളതിന്നും കൃത്യമായ തെളിവുകളുണ്ട് . ഇതിനു പുറമെ പസഫിക്ക് കൺട്രോൾ സ് യൂസഫലിയുടെ സ്ഥാപനങ്ങൾ എന്നിവയിലും പിണറായി വിജയൻ കൃത്യമായി ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ട് .കൂടാതെ സെക്രട്ടറിയേറ്റ് മെമ്പർമാർക്കുള്ള എ. സി. ഫ്ലാറ്റ് നിർമ്മിക്കാൻ 8 കോടി രൂപയാണ് പിണറായി വിജയൻ ചിലവാക്കിയിരിക്കുന്നത് . ലാവ്ലിൻ കേസ് അട്ടിമറിക്കാൻ തിരുവനന്തപുരം ജഡ്ജിക്ക് 5 കോടിയും ഹൈക്കോടതി ജസ്റ്റിസ് ഉബൈദിന് 50 കോടിയുമാണ് പിണറായ് വിജയൻ കോഴയായി നൽകിയത് . എറണാകുളം സിയാൽ എം.ഡി വി.ജെ കുര്യൻ സിയാലിൻ്റെ ഷെയറുകൾ നിയമ വിരുദ്ധമായി ബിനാമിയായി പിണറായി വിജയനെ കേസിൽ നിന്ന് ഈരാൻ ജഡ്ജിമാർക്ക് നൽകുകയായിരുന്നു .374.5 കോടി ചെലവഴിച്ചുള്ള ലാവ്ലിൻ പദ്ധതിയിൽ കരാർ ഒപ്പിട്ടതിനു മുന്നും പിന്നും പിണറായ് നടത്തിയ അഴിമതികളുടെ ഫുൾ സീരിസാവും ഇ.ഡി അന്വേഷിക്കുക . കൂട്ടത്തിൽ എം.എ . ബേബി സ്വരലയ എന്ന സ്ഥാപനത്തിൻ്റെ നടത്തിപ്പിനായി സ്വീകരിച്ച വിദേശ ഫണ്ടിനെ പറ്റിയും മാത്രമല്ല തോമസ് ഐസക്ക് നെതർലാൻ്റ് ഗവൺമെൻ്റിന് ഇന്ത്യയുടെ രഹസ്യങ്ങൾ കൈമാറിയ തടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനും ഇഡി തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ക്രൈം റിപ്പോർട്ടർ ടി.പി നന്ദകുമാർ സമന്വയം ന്യൂസുമായി നടത്തിയ ടെലിഫോണിക് സംഭാഷണവും ചുവടെ ചേർക്കുന്നു.
ഇതോടൊപ്പം ക്രൈം റിപ്പോർട്ടർ ടി.പി നന്ദകുമാറുമായി സമന്വയം ന്യൂസ് നടത്തിയ ടെലിഫോണിക് സംഭാഷണത്തിൻ്റെ പ്രസക്ത ഭാഗങ്ങളും സമന്വയം ഇൻ്റലിജൻസ് പുറത്ത് വിടുന്നു:
https://soundcloud.com/samanwayam-online/w6jrow1v8af1