ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിൽ ബാല ശങ്കർ നടത്തിയ പ്രതികരണം വൈകാരികതയുടെ പുറത്ത് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ . ആരുടെയും പോക്കറ്റിൽ നിന്നെടുത്തല്ല സീറ്റ് നൽകുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കാണ് അതിനുള്ള അവകാശം . അതിനു മുകളിൽ ബി.ജെ പി യിലെ ഒരു നേതാവിനും സ്വാധീനമില്ല . ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് കോന്നിയിൽ സി.പി.എം ബി.ജെ.പി ധാരണയുടെ മേലാണെന്ന് ബാല ശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി . അതേസമയം, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ ഉജ്ജ്വല വിജയം നേടുമെന്ന് വി.മുരളീധരൻ പറഞ്ഞു. കഴക്കൂട്ടത്ത് കഴിഞ്ഞ തവണ 7,000 വോട്ടുകൾക്കാണ് താൻ പരാജയപ്പെട്ടത് . ആ വിടവ് ഇക്കുറി ശോഭാ സുരേന്ദ്രനിലൂടെ മറികടക്കുമെന്നും , ശോഭാ സുരേന്ദ്രനെ നിയമ സഭയിലെത്തിക്കുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു . എന്നാൽ കഴക്കൂട്ടത്ത് സസ്പെൻസ് സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്ന എം.ടി രമേശിൻ്റെ പരമാർശത്തെ പറ്റി തനിക്ക് അറിയില്ലെന്നും അദ്ദ്ദേഹം പറഞ്ഞു .