സിപിഎം നേതാക്കളായ ടി വി രാജേഷിനെയും മുഹമ്മദ് റിയാസിനെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
വിമാന യാത്രാക്കൂലി വർദ്ധനവിനെതിരെയും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ് . കോഴിക്കോട് സിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത് .
കേസിനാസ്പദമായ സംഭവം 2009. പ്രവാസികളുടെ യാത്രാ സൗകര്യം മുൻനിർത്തി എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.
നേരത്തെ ഈ കേസിൽ ജാമ്യത്തിലായിരുന്നു ഇവർ.