24.6 C
Kollam
Tuesday, July 22, 2025
HomeNewsസംസ്ഥാനം കുടിവെള്ള ക്ഷാമത്തിലേക്ക്; നേരിടാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ

സംസ്ഥാനം കുടിവെള്ള ക്ഷാമത്തിലേക്ക്; നേരിടാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ

- Advertisement -
- Advertisement - Description of image
സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകാൻ സാധ്യത. ജലക്ഷാമമുള്ള പ്രദേശത്ത് ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാർ അനുമതി നൽകി. അതിനായി ലക്ഷങ്ങൾ ചെലവിടാൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ നിർദ്ദേശം നൽകി. എന്നാൽ, കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികളിൽ കർശനമായും ജിപിഎസ് ഘടിപ്പിച്ചിരിക്കണം.
പണം നൽകുമ്പോൾ ജിപിഎസ് ലോഗും വാഹനത്തിൻറെ ലോഗ് ബുക്കും പരസ്പരം പരിശോധിച്ചിട്ട് സുതാര്യത വരുത്തിയിരിക്കണം. പഞ്ചായത്തുകൾക്ക് മാർച്ച് 31ന് മുമ്പ് പരമാവധി 5 ലക്ഷം രൂപ വരെ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്താൻ ചെലവിടാം. നഗര സഭകൾക്ക് 11 ലക്ഷവും കോർപ്പറേഷനുകൾ ക്ക് 16.5 ലക്ഷം രൂപയും ചെലവിടാം. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ മേയ് 31 വരെയുള്ള കാലയളവിൽ ചില ഭേദഗതികൾ ഉണ്ട്.
ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്തും ആവശ്യമനുസരിച്ചുമാണ് കുടിവെള്ളവിതരണം നടത്തേണ്ടത്. കുടിവെള്ള വിതരണം സംബന്ധിച്ച് തദ്ദേശ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ച കൂടുമ്പോൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments