27.9 C
Kollam
Wednesday, February 5, 2025
HomeNewsമണ്ണാര്‍ക്കാട് സി.പി.ഐ സ്ഥാനാര്‍ഥിയാക്കാമോ? ഇല്ലെങ്കില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാവുമെന്ന് വ്യവസായി; കാനത്തിനയച്ച കത്തു ഇതാ

മണ്ണാര്‍ക്കാട് സി.പി.ഐ സ്ഥാനാര്‍ഥിയാക്കാമോ? ഇല്ലെങ്കില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാവുമെന്ന് വ്യവസായി; കാനത്തിനയച്ച കത്തു ഇതാ

- Advertisement -
- Advertisement -

സിപിഐ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അല്ലെങ്കില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മണ്ണാര്‍ക്കാട് മത്സരിക്കുമെന്നും പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഐസാക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

കത്തോലിക്കാസഭ നല്‍കുന്ന പിന്തുണ തനിക്കു വലുതാണെന്നും മണ്ണാര്‍ക്കാട് മത്സരിപ്പിച്ചാല്‍ സി.പി.എമ്മിന്റേതുള്‍പ്പെടെ വോട്ടുകള്‍ ചോരില്ലെന്നും അത് തനിക്ക് കിട്ടി വിജയം ഉറപ്പാക്കാമെന്നുമാണ് ഐസക്ക് വര്‍ഗ്ഗീസ് നടത്തുന്ന അവകാശവാദം. കാനത്തിനയച്ച കത്ത് ഐസക്ക് വര്‍ഗ്ഗീസ് തന്നെയാണ് പുറത്തുവിട്ടത്.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് കാനം രാജേന്ദ്രന് കത്തയച്ചിരുന്നു. അതേസമയം ബിഷപ്പയച്ച കത്തുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments