25.7 C
Kollam
Friday, March 14, 2025
HomeMost Viewedകസ്റ്റംസ് കമീഷണറെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

കസ്റ്റംസ് കമീഷണറെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം ; രണ്ടു പേര്‍ കസ്റ്റഡിയില്‍

- Advertisement -
- Advertisement -

സ്വര്‍ണക്കടത്ത അന്വേഷണ തലവന്‍ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. വാഹനത്തില്‍ പിന്തുടര്‍ന്ന ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ പിന്തുടര്‍ന്ന് വകവരുത്താനായിരുന്നു ശ്രമം. ശ്രമം പരാജയപ്പെട്ടതോടെ പോലീസ് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. മുക്കം സ്വദേശിയുടേതാണ് കാര്‍ എന്ന് തെളിവെടുപ്പില്‍ വ്യക്തമായി.
സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തലവനായ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിനെ വാഹനത്തില്‍ പിന്തുര്‍ന്ന രണ്ടു പേര്‍ കസ്റ്റഡിയില്‍. ഇവര്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടി പൊലീസ് കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമീഷണറെ വിടാതെ പിന്തുടര്‍ന്നത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്.

കല്‍പ്പറ്റയില്‍ നിന്നും മടങ്ങുംവഴിയാണ് ആക്രമണമുണ്ടായതെന്ന് ് സുമിത് കുമാര്‍ പറഞ്ഞു. കൊടുവള്ളിയില്‍വെച്ച് സുമിത് കുമാറിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും പറഞ്ഞ് സുമിത് കുമാര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കല്‍പ്പറ്റയില്‍ ഔദ്യോഗിക പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments