പാലായില്‍ ഇടതിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച നേതാവ് മാണി സി കാപ്പന്‍ വേദനയോടെ എല്‍ഡിഎഫില്‍ നിന്നും പടി ഇറങ്ങി. കൈപത്തി ചിഹ്നം തനിക്ക് ആവശ്യമില്ലെന്നും ഘടകകക്ഷിയായി യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് നീതികേട് കാണിച്ചത് ഈ അവസരത്തില്‍ ഒരു അനുഗ്രഹമായി കാണുന്നു. സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞ പാലായിലെ ജനങ്ങള്‍ ഇനി എന്നോടൊപ്പം നില്‍ക്കും. കേന്ദ്ര നേതൃത്വം തന്നെ കൈവിട്ടിട്ടില്ല , പുതിയ പാര്‍ട്ടിയെ കുറിച്ച് ഇപ്പോള്‍ ആലോചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.
അതേസമയം, എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന്‍ നാളെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. തന്റെ കൂടെ ഉള്ളവരും ഈ ജാഥയില്‍ തന്നോടൊപ്പം ഉണ്ടാകും . ആറ് ജില്ലാ കമ്മറ്റികള്‍ തന്നോടൊപ്പമുണ്ട്. എന്നാല്‍, എന്‍സിപി ഇടതിനൊപ്പമോ വലതിനൊപ്പമോ എന്നത് ഇന്നറിയാം. കേന്ദ്ര തീരുമാനം ഇന്ന് പുറത്ത് വരും. ദേശീയ നേതൃത്വം എന്ത് തീരുമാനിക്കുന്നുവോ അതോടൊപ്പം ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.