25.7 C
Kollam
Wednesday, January 14, 2026
HomeNewsട്രംപ് ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ല ; ആജീവനാന്തം ട്രംപിനെ വിലക്ക്

ട്രംപ് ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ല ; ആജീവനാന്തം ട്രംപിനെ വിലക്ക്

- Advertisement -

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ വിലക്ക്. ആജീവനാന്തമെന്ന് കമ്പനി അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചാലും വിജയിച്ചാലും തീരുമാനത്തില്‍നിന്ന് പിന്മാറില്ലെന്ന കടുത്ത നിലപാടിലാണ് അധികൃതര്‍.

 

ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് തങ്ങള്‍ നയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ ഒരു ട്രംപിനേയും അനുവദിക്കില്ല ട്വിറ്റര്‍ സി.എഫ്.ഒ നെഡ് സെഗല്‍ അറിയിച്ചു. തങ്ങളുടെ നയങ്ങള്‍ അനുസരിച്ച് പ്ലാറ്റ്‌ഫോമില്‍നിന്ന് ഒരാളെ നീക്കം ചെയ്താല്‍ അവരെ പിന്നീട് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും സെഗല്‍ പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments