28.2 C
Kollam
Thursday, November 21, 2024
HomeNewsവാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

- Advertisement -
- Advertisement -

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ് സി ഇ ഒ  വിൽ കാത്കാർട്ടിന് കത്തെഴുതി .
ഏകപക്ഷീയമായ നയമാറ്റങ്ങൾ അംഗീകരിക്കാനാവില്ല .ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിന് നൽകാനുള്ള വാട്സ് ആപ്പിന്റെ നയം സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത് . വാട്സ് ആപ്പിന്റെ ഏറ്റവും കൂടുതൽ ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും കത്തിൽ ചൂണ്ടികാട്ടുന്നു .
ഈ നയം ഇന്ത്യക്കാരുടെ പരമാധികാരത്തെയും തെരഞ്ഞെടുക്കാനുള്ള അവസരത്തെയും ആശങ്കയുണർത്തുന്നതാണ്.കമ്പനിയുടെ ഏകപക്ഷീയമായ തീരുമാനം പുന:പരിശോധിക്കണമെന്നും കത്തിൽ പറയുന്നു .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments