27.5 C
Kollam
Thursday, November 21, 2024
HomeNewsകോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

- Advertisement -
- Advertisement -
ജില്ലയില്‍  ഒന്‍പതിടങ്ങളില്‍ നടന്ന കോവിഡ്                         വാക്‌സിന്‍(കോവിഷീല്‍ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വിക്‌ടോറിയ ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണത്തിന്റെ  ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോക ശ്രദ്ധയാര്‍ജിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം കാഴ്ചവെച്ചത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സാഹചര്യങ്ങളെ അനുകൂലമാക്കി പ്രതിരോധം തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിജയമായി, മന്ത്രി പറഞ്ഞു. ക്രിയാത്മക സമീപനങ്ങളിലൂടെ ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ പ്രയത്‌നിച്ച എല്ലാ വകുപ്പുകളെയും മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷനായി. ശാസ്ത്രലോകം കൈവരിച്ച അഭിമാനകരമായ നേട്ടമെന്നാണ് വാക്‌സിന്‍ വിതരണ ചടങ്ങില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എം പി വിശേഷിപ്പിച്ചത്. എം നൗഷാദ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട്  ഡോ വി കൃഷ്ണവേണി,  എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി  മാസ് മീഡിയ ഓഫീസര്‍മാരായ എസ് ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു, കോവിഡ് ഹോം കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ കെ ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ കോവിഡ് വാക്‌സിന്‍ വിതരണോദ്ഘാടന ചടങ്ങിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  വാക്‌സിന്‍ നല്‍കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് പൊലീസ് നിരീക്ഷണത്തില്‍ സ്വകാര്യത ഉറപ്പാക്കിയാണ് വാക്‌സിന്‍ നല്‍കിയത്. നിയുക്തരായവര്‍ക്ക് മാത്രമാണ് അണുവിമുക്തമാക്കിയിരുന്ന വാക്‌സിന്‍ വിതരണ സ്ഥലത്തും നിരീക്ഷണ മുറികളിലും പ്രവേശനമുണ്ടായിരുന്നത്.
ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി കൂടാതെ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആയുര്‍വേദ ആശുപത്രി, പാലത്തറ മെഡിസിറ്റി മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലുമാണ് വാക്‌സിന്‍ വിതരണം നടന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ടുപ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ.  ആദ്യ വാക്‌സിനെടുത്ത് 28 ദിവസം കഴിഞ്ഞാലുടന്‍ രണ്ടാമത്തെ വാക്‌സിന്‍ എടുക്കാം.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന വാക്‌സിന്‍ വിതരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. പുനലൂര്‍ നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത ബീവി, സ്ഥിരം സമിതി അധ്യക്ഷന്‍ ദിനേശന്‍, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷാ, ഡി പി എച്ച് എന്‍ എന്‍ ലതികമണി, എല്‍ എച്ച് ഐ സാലി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടന്ന ചടങ്ങ് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ അധ്യക്ഷന്‍ കോട്ടയില്‍ രാജു, വൈസ് ചെയര്‍പേഴ്‌സണ്‍ സുനിമോള്‍, ക്ഷേമകാര്യ സമിതി അധ്യക്ഷന്‍ പടിപ്പുര ലത്തീഫ്, ആരോഗ്യകാര്യ സമിതി അധ്യക്ഷ ഡോ മീന ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ രമ്യ സുനില്‍, ഷഹന നസീം, നീലു എസ് രവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അണ്‍ഫോണ്‍സ്, ആര്‍ എം ഒ ഡോ അനൂപ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുമണ്‍കാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ വിതരണത്തിന്റെ  ഉദ്ഘാടനം പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവദാസ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രശോഭ, പഞ്ചായത്ത് അംഗം തിലകന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ജ്യോതിലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വാക്‌സിന്‍ വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എഫ് അസുന്താ മേരി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍,  ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ കെ എസ് പ്രിയ,  ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എ അഭിലാഷ്, എല്‍ എച്ച് വി എന്‍ യു എച്ച് എം ബിനോവി ജോസഫ്, എം സി എച്ച് ഓഫീസര്‍ വസന്തകുമാരി, ഡോ ആനി അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് വിമല്‍രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു.  ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, വൈസ് പ്രസിഡന്റ് എം ആര്‍ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഉഷ, അരുണ്‍, നജീബത്ത്, പഞ്ചായത്ത് അംഗങ്ങളായ ഹുമയൂണ്‍ കബീര്‍, അന്‍സാര്‍, ചിതറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, മാങ്കോട് മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ആര്‍  രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments