26.5 C
Kollam
Saturday, February 22, 2025
HomeNewsCrimeകല്ലമ്പലത്ത് നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം.അന്വേഷണം ഊർജിതമാക്കി പൊലീസ്

കല്ലമ്പലത്ത് നവവധു ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം.അന്വേഷണം ഊർജിതമാക്കി പൊലീസ്

- Advertisement -
- Advertisement -

കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിലെ ടോയ്ലറ്റിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിരയാണ് (24) മരിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇന്നലെ

രാവിലെ 8ന് സുനിതയുടെ ഭർത്താവ് ശരത്ത് സമീപത്ത് താമസിക്കുന്ന പിതാവുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്നു. രാവിലെ 11 മണിയോടെ വർക്കല വെന്നിയോട്ട് നിന്ന് ആതിരയുടെ അമ്മ ശ്രീന വീട്ടിൽ വന്നപ്പോൾ കതകു തുറന്നു കിടന്ന നിലയിലായിരുന്നു. ആതിരയെ കാണാതെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് ശരത്തിനെ ഫോണിൽ ബന്ധപ്പെട്ടു.

ഒടുവിൽ ശരത്ത് എത്തി പരിശോധിച്ചപ്പോഴാണ് ടോയ്ലറ്റ് അകത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തു കയറിയെങ്കിലും കഴുത്തറുത്ത് രക്തം വാർന്ന ആതിരയുടെ മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സമീപത്തു നിന്ന് കത്തിയും കണ്ടെടുത്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിദേശത്ത് ജോലിയുള്ള ശരത്ത് വിവാഹത്തിനായാണ് മാസങ്ങൾക്ക് മുമ്പ് നാട്ടിൽ എത്തിയത്. തുടർന്ന് ആതിരയുടെ ബന്ധുക്കൾനൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കല്ലമ്പലം പൊലീസ് അറിയിച്ചു.ആതിരയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments