27.3 C
Kollam
Sunday, September 14, 2025
HomeNewsകൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് ;അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചിന്‍ യൂണിവേഴ്സിറ്റി എം.എസ്.സി ഫോറന്‍സിക് സയന്‍സ് ;അഞ്ച് സീറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

- Advertisement -
- Advertisement - Description of image
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2020-2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന എം.എസ് സി  ഫോറന്‍സിക് സയന്‍സ് കോഴ്സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സീറ്റ് സംവരണം.
ആകെയുളള 20 സീറ്റുകളില്‍ അഞ്ചെണ്ണമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ  കേരളാ പോലീസ് അക്കാദമി സ്പോൺസർ ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സെമസ്റ്റര്‍ സംവിധാനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കോഴ്സിന്‍റെ കാലാവധി രണ്ട് വര്‍ഷമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റഡീസ് സെന്‍ററിന്‍റെ കീഴിലാണ് കോഴ്സ് ആരംഭിക്കുന്നത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments