24.6 C
Kollam
Tuesday, July 22, 2025
HomeNewsവാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം: വെബിനാർ

വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം: വെബിനാർ

- Advertisement -
- Advertisement - Description of image
കൊവിഡ്-19 വാക്സിനേഷൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്ന് വാക്സിനേഷൻ സംബന്ധിച്ച  വെബിനാർ നിർദേശിച്ചു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, വനിതാ ശിശുവികസന വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാർ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
മീഞ്ച ഗവൺമെൻ്റ് ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകർ റായ് വിഷയം അവതരിപ്പിച്ച് ക്ലാസെടുത്തു.
സാധ്യമായവരെല്ലാം വാക്സിൻ സ്വീകരിക്കുക വഴി കൊറോണ വൈറസിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത്  ലഭ്യമാക്കുന്ന വാക്സിന് വലിയ പാർശ്വഫലങ്ങൾക്ക് സാധ്യതയില്ലെന്നും ഡോ. റായ് പറഞ്ഞു.
കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് കെ. എസ്. ബാബുരാജൻ,  ഐ സി ഡി എസ് കാസർഗോഡ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി, ശിശുവികസന പദ്ധതി ഓഫീസർ പി. ജ്യോതി എന്നിവർ സംസാരിച്ചു.
മഞ്ചേശ്വരം ബ്ലോക്കിലെ അങ്കൻവാടി പ്രവർത്തകർക്കായാണ് വെബിനാർ നടത്തിയത്.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments