സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവൻസ് പരിഷ്ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നൽകിയിട്ടില്ല.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുന്നു.
ഇതുവരെ അലവൻസ് പരിഷ്കരണത്തോട് കൂടെയുള്ള
ശമ്പളകുടിശ്ശിക എന്നു നൽകുമെന്നു പോലും പറഞ്ഞിട്ടില്ല.
സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചു സർക്കാരിനും, ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിൽ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായി പ്രതിഷേധിച്ചു.
ഉടനടി ഈ കാര്യങ്ങളിൽ തീരുമാനമെടുത്തില്ലെങ്കിൽ പ്രതിഷേധങ്ങലിലേക്കു നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.