27.5 C
Kollam
Sunday, September 14, 2025
HomeNewsകേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക് വേണ്ടി

കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക് വേണ്ടി

- Advertisement -
- Advertisement - Description of image
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് തുടക്കമായി.
ഈ നിയമസഭയുടെ ബഡ്ജറ്റ് അവതരണത്തിന്റെ ഒടുവിലത്തെ സമ്മേളനമാണ്.
നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറഞ്ഞു.
ഗവർണറെ സഭാ കവാടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.
സഭയുടെ തുടക്കം മുതൽ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. അവർ സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷത്തിനെതിരെ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു. കടമ നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു. പ്രസംഗം നടന്നുകൊണ്ടിരുന്ന അവസരത്തിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. അവർ തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരിപ്പ് തുടങ്ങി. പിന്നാലെ പി.സി ജോർജ്ജും സഭയിൽ നിന്നും ഇറങ്ങി. ബിജെപി എംഎൽഎ ഒ . രാജഗോപാൽ സഭയിൽ തുടർന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments