28.2 C
Kollam
Thursday, November 21, 2024
HomeEntertainmentMoviesമലയാള സിനിമയിൽ ഹാസ്യത്തിന് സ്വന്തമായി ഭാവ പകർച്ച നല്കിയ അടൂർ ഭാസിയെ അനുസ്മരിക്കുമ്പോൾ

മലയാള സിനിമയിൽ ഹാസ്യത്തിന് സ്വന്തമായി ഭാവ പകർച്ച നല്കിയ അടൂർ ഭാസിയെ അനുസ്മരിക്കുമ്പോൾ

- Advertisement -
- Advertisement -

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഹാസ്യ സാമ്രാട്ട് ആണ് അടൂർ ഭാസി.
ഇ വി കൃഷ്ണ പിള്ളയുടെ നാലാമത്തെ മകൻ.
ജനനം : 1927.
യഥാർത്ഥ പേര് : കെ.ഭാസ്ക്കരൻ നായർ.
തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. ശേഷം ടെക്സ്റ്റെൽ ടെക്നോളജിയിൽ ഡിപ്ളോമ എടുത്തു. ആദ്യം മധുരയിലായിരുന്നു ജോലി. തുടർന്ന്, തിരുവനന്തപുരം ആകാശവാണിയിൽ ഉദ്ദ്യോഗം നേടി. അവിടെ വെച്ച് ടി എൻ ഗോപിനാഥൻ നായരെ പരിചയപ്പെട്ടു. ആ പരിചയം ടി.എൻ പത്രാധിപരായിരുന്ന സഖി വാരികയിൽ സഹ പത്രാധിപരാകാൻ അവസരം ലഭിച്ചു. ആ സമയത്ത് പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് ദീർഘകാലം അന്നത്തെ പ്രശസ്തരായിരുന്നവരോടൊപ്പം നാടക രംഗത്ത് പ്രവർത്തിച്ചു. ഈ സമയം തിരമാല എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു.
1965 ൽ ചന്ദ്രതാര നിർമ്മിച്ച മുടിയനായ പുത്രനിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റിന്റെ വെള്ളി മെഡൽ ലഭിച്ചു.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ഗുരുവായൂർ കേശവൻ, ചട്ടക്കാരി, ഏപ്രിൽ 18 തുടങ്ങി ആയിരത്തി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാർഡ് രണ്ട് തവണയും സഹനടനുള്ള അവാർഡ് ഒരു തവണയും ലഭിച്ചു. നാല് ചിത്രങ്ങൾ സംവിധാനം ചെയ്തു.
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ ഹാസ്യരംഗങ്ങളിൽ തനതായ ആവിഷ്ക്കാര ശൈലി കൊണ്ടുവന്നത് അടൂർ ഭാസിയായിരുന്നു.
തിരക്കഥയിൽ ഉൾപ്പെടുത്താതെ, സന്ദർഭത്തിനനുസരിച്ച് ഹാസ്യം അവതരിപ്പിക്കാൻ അടൂർ ഭാസിക്ക് ഒരു പ്രത്യേക പ്രാവണ്യവും കഴിവും ഉണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്വവും.
സി.വി രാമൻ പിള്ളയുടെ മകൾ മഹേശ്വരി അമ്മയാണ് ഭാസിയുടെ അമ്മ.
അവിവാഹിതനായിരുന്ന അടൂർ ഭാസി 1990 മാർച്ച് ഇരുപത്തിയൊൻപതാം തീയതി അന്തരിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments