28.4 C
Kollam
Saturday, November 23, 2024
HomeNewsകേരളത്തിെന്റെ സമ്പദ്ഘടനയിൽ അന്യദേശ തൊഴിലാളികളുടെ പങ്ക്

കേരളത്തിെന്റെ സമ്പദ്ഘടനയിൽ അന്യദേശ തൊഴിലാളികളുടെ പങ്ക്

- Advertisement -
- Advertisement -

 ഇന്നത്തെ ചിന്താവിഷയം

   സ്തംഭിക്കുന്ന തൊഴിൽ മേഖല

കൊറോണക്കുശേഷം കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് തൊഴിൽമേഖലയിലെ തകർച്ച. കേരളത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ താങ്ങിനിർത്തുന്ന ഘടകം അന്യ സംസ്ഥാനത്തൊഴിലാളികളായിരുന്നു. 2013 ൽ പുറത്തുവന്ന കണക്കനുസരിച്ച് 25 ലക്ഷം അന്യ സംസ്ഥാനത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

എന്നാൽ 2019-ൽ എത്തിയപ്പോഴത് 32-35 ലക്ഷം ആയെന്ന് കണക്കുകൾ സ്ഥാപിച്ചു. അതാകട്ടെ കേരളത്തിലെ ജനസംഖ്യയുടെ പത്തു ശതമാനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ ഇവരെ ആശ്രയിച്ചാണിരിക്കുന്നത്.
അതിഥിത്തൊഴിലാളികൾ എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന അന്യ സംസ്ഥാനത്തൊഴിലാളികൾ കൊറോണ വ്യാപനത്തോടെ കേരളം വിടുകയാണ്. കൃഷിപ്പണി, കെട്ടിടനിർമാണം, റബർ ടാപ്പിംഗ്, കന്നുകാലി വളർത്തൽ തുടങ്ങിയ നൂറുകണക്കിന് ജോലികളാണ് അവർ ചെയ്തിരുന്നത്. എന്നിട്ടും അതിഥികളായി നാം അവരെ പരിഗണിച്ചിരുന്നില്ല. മോശപ്പെട്ട അവസ്ഥയിൽ അവർ പണിയെടുത്താണ് കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. ഇപ്പോൾ മടങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികളിൽ 70% മടങ്ങിവന്നില്ലെങ്കിൽ കേരളത്തിന്റെ തൊഴിൽമേഖല സ്തംഭിക്കും. കൊച്ചി മെട്രോപോലുള്ള പ്രവർത്തനങ്ങളും അവതാളത്തിലാകും. തൊഴിൽ ചെയ്യാതെ മടിപിടിച്ചിരിക്കുന്ന മലയാളിയെ പല രംഗങ്ങളിലും സഹായിച്ചത് അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു.
ഇനി, ഇവർ കൊറോണക്കുശേഷം മടങ്ങിവന്നു എന്നിരിക്കട്ടെ. മുൻപ് കൊടുത്തതുപോലെ വേതനം കൊടുക്കാൻ കേരളത്തിന് കഴിയുമോ? പ്രവാസികളുടെ വരവും അന്യ സംസ്ഥാനത്തൊഴിലാളികളുടെ മടങ്ങിപ്പോക്കുംകൂടി കേരളത്തിന്റെ പ്രതീക്ഷകൾ തകർക്കുകയാണ്. അസാധാരണമായ ഈ ദശാസന്ധിയെ തരണം ചെയ്യാൻ ഗൗരവപൂർണമായ ചുവടുകളാണ് നാം വയ്ക്കേണ്ടത്. അതാകട്ടെ നമ്മുടെ കൂട്ടായ ചിന്തയിൽനിന്ന് ഉരുത്തിരിഞ്ഞ് വരേണ്ടതുമാണ്.

ഡി ജയകുമാരി

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments