28.2 C
Kollam
Friday, November 22, 2024
HomeNewsപ്രവാസി മലയാളികൾ സമ്പദ് ഘടനയുടെ നട്ടെല്ല്

പ്രവാസി മലയാളികൾ സമ്പദ് ഘടനയുടെ നട്ടെല്ല്

- Advertisement -
- Advertisement -

ഇന്നെത്തെ ചിന്താവിഷയം

കൊവിഡിന്റെ ദുരന്തങ്ങൾ കെട്ടടങ്ങാതെ ഭീഷണിയായി തുടരുന്ന വേളയിലാണ് ഗൾഫിൽനിന്നും പതിനായിരക്കണക്കിന് പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി വരുന്നത്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ പ്രവാസി മലയാളികൾ കാണിച്ച മികവ് ആരും വിസ്മരിക്കുന്നില്ല. എന്നാൽ അവർ തിരിച്ചു വരുമ്പോൾ കേരളത്തിലുള്ളവർ പ്രകടിപ്പിക്കുന്ന ഭീതിയും അങ്കലാപ്പും നമ്മെ വിഷമവൃത്തത്തിൽ ആക്കുന്നു. അവർ കഷ്ടപ്പെട്ട് മരുഭൂമിയിൽനിന്ന് വാരിക്കോരി അയച്ച പണം കൈപ്പറ്റി ആഘോഷിച്ചവർതന്നെ അവരെ സംശയദൃഷ്ടിയോടെ കാണുകയാണ്. ഇത് അംഗീകരിക്കാനാവില്ല. തങ്ങളുടെ വളർച്ചക്കും വികസനത്തിനും ഒപ്പം നിന്നവൻ കൊറോണയുമായി കടന്നു വരികയാണോ എന്നാണ് അവരിൽ ചിലർ ചിന്തിക്കുന്നത്. പ്രവാസികളെ നാം ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. അവരെ സർക്കാർ പറയുന്നപോലെ ക്വാറന്റയിൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചു രോഗമില്ലെന്ന് ഉറപ്പാക്കി വീട്ടിലേക്ക് ആനയിക്കേണ്ടത് നമ്മുടെ കടമയാണ്. അവരിൽ നമ്മുടെ അച്ഛനുണ്ടാകാം, അമ്മയുണ്ടാകാം. മകനുണ്ടാകാം, മകളുണ്ടാകാം, സഹോദരനും സഹോദരിയുമുണ്ടാകാം. മരുമകനുണ്ടാകാം. തൊഴിൽനഷ്ടം പരിഹരിക്കാനുള്ള വഴികൾ നാം കണ്ടെത്തണം. അല്ലാതെ വിദ്വേഷത്തിന്റെ മാറാലകൾ സൃഷ്ടിച്ച് നാം അവരെ മാറ്റി നിർത്തുകയല്ല വേണ്ടത്. നമ്മുടെ വിശ്വാസങ്ങൾ ഭദ്രമായാലേ പ്രവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്കാവൂ. അതിനാൽ പൂർണമനസ്സോടെ അവരെ സ്വീകരിക്കാൻ നാം തയ്യാറാകണം. അതാകട്ടെ ഇന്നത്തെ പ്രാഥമിക പാഠം.

– ഡി ജയകുമാരി

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments