25 C
Kollam
Monday, July 21, 2025
HomeNewsകോവിഡ് 19: ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല

കോവിഡ് 19: ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല

- Advertisement -
- Advertisement - Description of image

എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. കോവിഡ് 19- വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ജില്ലയില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍, പത്തനംതിട്ട ജില്ലകള്‍ ഭാഗികമായി അടച്ചിടും. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടും. കാസര്‍കോട് മാത്രം 19 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലകള്‍ അടച്ചിടുന്ന കാര്യം ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍, സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments