28.1 C
Kollam
Saturday, March 28, 2026
HomeNewsകൊവിഡ്-19: കേരളത്തില്‍ തടവുകാര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ സെല്ലുകള്‍ തയ്യാറാക്കും

കൊവിഡ്-19: കേരളത്തില്‍ തടവുകാര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ സെല്ലുകള്‍ തയ്യാറാക്കും

- Advertisement -

കേരളത്തില്‍ പുതുതായി ആറു പേര്‍ക്ക് കൂടി കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജയിലുകളിലും ഐസൊലേഷന്‍ സെല്ലുകള്‍ തയാറാക്കാന്‍ നിര്‍ദേശം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കാന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഇതുപ്രകാരം പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന തടവുകാരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാര്‍ ജയിലുകളിലെത്തിയാല്‍ ആറു ദിവസം പ്രത്യേക മുറികളില്‍ പാര്‍പ്പിക്കും. ഇതിനായി അഡ്മിവിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രത്യേക മുറികള്‍ തയാറാക്കും. പരോളിന് ശേഷം മടങ്ങി തിരികെ ജയിലില്‍ എത്തുന്ന തടവുകാരെയും സമാന രീതിയില്‍ പ്രത്യേക മുറിയില്‍ പാര്‍പ്പിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments