23.6 C
Kollam
Thursday, February 6, 2025
HomeNewsമാധ്യമ വിലക്ക്: മീഡിയ വണ്‍ ചാനലിനു മുമ്പില്‍ പൂത്തിരി കത്തിച്ച് സംഘപരിവാറിന്റെ ആഘോഷം

മാധ്യമ വിലക്ക്: മീഡിയ വണ്‍ ചാനലിനു മുമ്പില്‍ പൂത്തിരി കത്തിച്ച് സംഘപരിവാറിന്റെ ആഘോഷം

- Advertisement -
- Advertisement -

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട മീഡിയ വണ്‍ ചാനലിനു മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയ്ക്ക് മുന്നിലായിരുന്നു ആഹ്ലാദപ്രകടനം നടത്തി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പ്രവര്‍ത്തകരില്‍ യുവാക്കളായി ഉള്ളവരില്‍ ചിലര്‍ സ്ഥാപനത്തിനു മുന്നില്‍ നിന്ന് മേശപ്പൂ കത്തിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതെസമയം, മാധ്യമങ്ങളെ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധം ആളികത്തുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിരോധനത്തെ അപലപിച്ച് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പത്ര-ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടന സംസ്ഥാന കമ്മിറ്റി പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതു മാത്രം റിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഒട്ടും തന്നെ ഭൂഷണമല്ലെന്നും നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്നേഹികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘മുഖം മോശമായതിനു കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയുള്‍ക്കൊള്ളുന്ന നടപടിയാണെന്നും’ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധ സ്വരമുയര്‍ത്തി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments