27.9 C
Kollam
Wednesday, March 12, 2025
HomeNewsകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പിക്ക് അപ്പ് ജീപ്പിനടിയില്‍പ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

- Advertisement -
- Advertisement -

ഫാമില്‍ കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍ ജാനകി ദമ്പതികളുടെ മകള്‍ മുന്ന ആണ് മരിച്ചത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ ജീപ്പിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുന്ന മാതാപിതാക്കള്‍ക്ക് കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സമയം ഓടി കളിച്ചിരുന്ന പെണ്‍കുട്ടി അബദ്ധത്തില്‍ പിക്ക് അപ് ജീപ്പിനടിയില്‍പ്പെടുകയായിരുന്നു. ഫാമിലുള്ള മറ്റു തൊഴിലാളികളുടെ ബഹളം കേട്ടാണ് മാതാപിതാക്കള്‍ ഓടി എത്തുന്നത്. അപ്പോഴേക്കും കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments