25.7 C
Kollam
Wednesday, November 13, 2024
HomeNewsകഴിഞ്ഞ വര്‍ഷവും ദേവനന്ദയെ കാണാതായിരുന്നു ; എന്നാല്‍ തിരിച്ചു വന്നപ്പോള്‍ അവള്‍ പേടിച്ച് വിറച്ചിരുന്നു..

കഴിഞ്ഞ വര്‍ഷവും ദേവനന്ദയെ കാണാതായിരുന്നു ; എന്നാല്‍ തിരിച്ചു വന്നപ്പോള്‍ അവള്‍ പേടിച്ച് വിറച്ചിരുന്നു..

- Advertisement -
- Advertisement -

കേരളകരയാകെ കണ്ണീരിന്റെ ദിനങ്ങളിലൂടെ കടന്നു പോവുകയാണ് കുറേ ദിവസങ്ങളായി. പോലീസ് വിശ്രമമില്ലാതെ ദേവനന്ദയുടെ മരണത്തിന് പിന്നാലെയാണ്. അതൊരു സാധാരണ മുങ്ങി മരണമല്ലെന്നാണ് ദേവനന്ദയുടെ മാതാപിതാക്കളും ബന്ധുക്കളും വിശ്വസിക്കുന്നത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍ ചൂണ്ടികാണിക്കാന്‍ ഇല്ലാത്തതും പോലീസിനെ കുഴക്കുന്നു. എന്നാല്‍ ഒരാളെ മരണത്തില്‍ സംശയിക്കുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ് അയാള്‍. കസ്റ്റഡിയിലെടുത്തിട്ടില്ലെങ്കിലും പോലീസിന്റെ കണ്ണുകള്‍ ഇയാള്‍ക്ക് തൊട്ടു പിന്നില്‍ തന്നെ ഉണ്ട്. കഴിഞ്ഞ വര്‍ഷവും ദേവനന്ദയെ കാണാതായി. അന്ന് ഞങ്ങള്‍ ഏറെ പേടിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള്‍ തിരിച്ചു വന്നു.

എന്നാല്‍ അവള്‍ പേടിച്ച് വിറച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് എന്നെ കൊണ്ടു പോയത് ഒരു അമ്മുമ്മയാണെന്നാണ്. എന്നാല്‍ അങ്ങനെ ഒരു അമ്മുമ്മയെ അവിടെ എങ്ങും കാണാന്‍ തന്നെ ഇല്ലായിരുന്നു. ദേവനന്ദയുടെ അമ്മ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ആ സംഭവം. കാര്‍ എടുക്കാന്‍ വേണ്ടി കുഞ്ഞമ്മയുടെ വീട്ടില്‍ പോയപ്പോഴായിരുന്നു അത് സംഭവിച്ചത്. എന്നാല്‍ എങ്ങോട്ട് പോയി എന്നു ചോദിച്ചപ്പോള്‍ അവള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ല എന്നായിരുന്നു ദേവനന്ദയുടെ അമ്മയുടെ പ്രതികരണം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരം ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടിനെ കുറിച്ചാണ്. ആള്‍ താമസമില്ലാതെ അടഞ്ഞു കിടക്കുന്ന വീടിന്റെ പിന്നാമ്പുറത്തൂടെയായിരുന്നു റീന എന്ന പോലീസ് നായ സഞ്ചരിച്ചത്.

ആള്‍ താമസമില്ലാതെ കിടന്ന വീടിന്റെ മുന്നാലെയുള്ള ഗേറ്റ് കടന്ന് റീന നേര പുഴയുടെ തീരത്തേക്ക്. എന്നാല്‍ ഒരാള്‍ക്കും ഇതുവഴി ചെരുപ്പ് ധരിക്കാതെ നടക്കാന്‍ സാധിക്കില്ല. അതേസമയം, ദേവനന്ദയുടെ ചെരുപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്നത് ആള്‍ താമസമില്ലാത്ത ആ വീടിനെ കുറിച്ചാണ്. ദേവനന്ദ എന്തിനാണ് ചെരുപ്പിടാതെ ആ വീട്ടിലേക്ക് പോയത് അന്വേഷണം തുടരുകയാണ്. അപ്പോഴും അന്വേഷണം ചെന്നെത്തുന്നത് ബന്ധുക്കള്‍ സംശയിക്കുന്ന അതേ ആളിലേക്കാണ്. അയാള്‍ കുട്ടിയെ എന്തെങ്കിലും നല്‍കി മയക്കി അവിടെ എത്തിച്ചതാണോ? അതോ പുഴ കാണാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയതാണോ? അന്വേഷണം നടത്തുന്ന പോലീസിന് ഏതു നിമിഷവും ഇയാളെ വിലങ്ങ് വെയ്ക്കാമെങ്കിലും തെളിവുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് അവര്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments