പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകള്‍ പുറത്ത്. പ്രളയ ദുരിതാശ്വാസ ഫണ്ട് മറ്റൊരു സിപിഎം നേതാവിന് കൂടി അനുവദിച്ചതിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മറ്റി അംഗമായ നിഥിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. പ്രളയ ദുരിതാശ്വാസമെന്ന പേരിലാണ് യാതൊരു രേഖയും സമര്‍പ്പിക്കാതെ അനധികൃതമായി ഈ സഹായം നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ സുഹാസ് ഐ.എ.എസ് കണ്ടെത്തി. ഈ തട്ടിപ്പ് പുറത്തു വന്നതോടെ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി കേന്ദ്രീകരിച്ച് പ്രളയ ഫണ്ടില്‍ വന്‍ തട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനു മുമ്പ് ഇതേ ലോക്കല്‍ കമ്മറ്റി സെക്രട്ടറി അന്‍വറിന്റെ അക്കൗണ്ടിലേക്ക് 10.54 ലക്ഷമാണ് അനധികൃതമായി കൈമാറിയത്. ഈ കേസില്‍ ദുരിതാശ്വാസ വകുപ്പിലെ ക്ലര്‍ക്ക് വിഷ്ണുദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പണമിടപാട് നടന്നതിന്റെ വിശദ വിവരം: സിപിഎം തൃക്കാക്കര ലോക്കല്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗമായ നിഥിന്റെ ഭാര്യ ഷിന്റു ജോര്‍ജിന്റെ പേരില്‍ ദേനാ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ ഇടുന്നു. ശേഷം ഈ തുക ഉടനടി എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. പിന്നീട് അവിടെ നിന്നും ആ തുക മുഴുവന്‍ പിന്‍വലിക്കുന്നു.