കാലത്തോടൊപ്പമല്ല, കാലത്തിന് മുന്നേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാര്‍ എന്ന് പൊതുവേ പറയാറുണ്ട് . ഭാവനാലോകത്ത് സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവര്‍ക്ക് പ്രവചനത്തിന്റെ മന്ത്രികത ലഭിക്കാറുണ്ട് . തങ്ങളുടെ രചനകളില്‍ തികച്ചും സാങ്കല്‍പ്പികമായി കുറിക്കുന്ന ചില കാര്യങ്ങള്‍ പിന്നീട് സത്യമായി തീരാറുണ്ട് .
1981 ല്‍ കൊറോണ വൈറസ് എന്ന രോഗത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് തന്റെ പുസ്തകമായ ദി ഐസ് ഓഫ് ഡാര്‍ക്ക്‌നെസില്‍ ഡീന്‍ പരാമര്‍ഷിച്ചിട്ടുണ്ട് . തന്റെ സസ്പെന്‍സ് ത്രില്ലര്‍ നോവലില്‍, ‘വുഹാന്‍ 400’ എന്ന ജൈവായുധത്തെ കുറിച്ച് കൂന്റ്‌സ് പരാമര്‍ശിക്കുന്നു.
മനുഷ്യരെ കൊന്നൊടുക്കണമെന്ന ലക്ഷ്യത്തോടെ വുഹാന്‍ നഗരത്തിലെ ഒരു ലാബിലെ ശാസ്ത്രജ്ഞര്‍ ഇത് സൃഷ്ടിച്ചതിനാലാണ് ഇതിന് വുഹാന്‍ 400 എന്ന പേര് ഡീന്‍ നല്കിയത് .