26.2 C
Kollam
Saturday, September 20, 2025
HomeNewsഇടതു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ഗുരുതരമായ...

ഇടതു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍

- Advertisement -
- Advertisement - Description of image

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ . ഇടതു കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജയില്‍ അധികൃതരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ കണ്ടെത്തുകയായിരുന്നു. സെല്ലിലുണ്ടായിരുന്ന മറ്റ് ജയില്‍ പുള്ളികളാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ച വിവരം ജയില്‍ അധികൃതരെ അറിയിച്ചത്. ചില്ലിന്റെ കഷ്ണമോ ബ്ലെയ്‌ഡോ ഉപയോഗിച്ച് ഞരമ്പ് മുറിച്ചെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത്തരത്തില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ജോളിക്ക് ലഭിച്ചത് എവിടെ നിന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു ദിവസമായി ജോളിക്ക് ആരോടും മിണ്ടാട്ടമില്ലായിരുന്നതായും തുടര്‍ച്ചയായി എന്തൊക്കെയോ പറയാറുണ്ടായിരുന്നതായും ഒപ്പമുള്ളവര്‍ പറയുന്നു. തനിക്ക് ആരെയും വിശ്വാസമില്ലെന്നും മരിക്കണമെന്നുമാണ് ഇവര്‍ പറഞ്ഞതെന്നാണ് ഒപ്പമുള്ളവര്‍ നല്‍കുന്ന മൊഴി. ആഴത്തിലുള്ള മുറിവായതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ജോളി ഇതിനും മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നതായും പോലീസ് പറയുന്നു. സയനൈഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ 6 കൊലപാതകങ്ങള്‍ നടത്തിയെന്നതാണ് ജോളിക്ക് എതിരായുള്ള കുറ്റം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments