സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. മുന്‍ വര്‍ഷങ്ങളെ പോലെ തന്നെ കാതലായ മാറ്റങ്ങളില്ലാതെയാണ് ഇക്കുറിയും മദ്യനയം സംസ്ഥാന മന്ത്രി സഭാ യോഗം ചേര്‍ന്ന് അംഗീകരിച്ചത്. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പുതുക്കിയ മദ്യ നയം നിലവില്‍ വരും. പുതുക്കിയ മദ്യ നയത്തില്‍ അബ്ക്കാരി ഫീസുകള്‍ കൂട്ടിയിട്ടുണ്ട്. അതേസമയം, പബ്ബുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ആവശ്യം തല്‍ക്കാലം അംഗീകരിക്കേണ്ടതില്ലെന്ന മന്ത്രിസഭാ യോഗം വിലയിരുത്തുകയായിരുന്നു. മാത്രമല്ല പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു. മുന്‍ വര്‍ഷത്തെ മദ്യനയത്തേക്കാള്‍ കാതലായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരമായത്.
