ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ഇന്ന് ചുമതല ഏല്‍ക്കും. രാവിലെ 10.30 ക്കാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്. ഡല്‍ഹിയില്‍ നിന്നും രാവിലെ 9.30 ഓടെ തലസ്ഥാനത്തെത്തുന്ന സുരേന്ദ്രന് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. സ്വീകണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം മുതിര്‍ന്ന നേതാക്കളോടൊപ്പം അദ്ദേഹം തുറന്ന വാഹനത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. അതേസമയം, ശ്രീധരന്‍പിള്ളക്ക് പകരക്കാരനായി ചുമതല ഏല്‍ക്കുന്ന സുരേന്ദ്രനെ കാത്തിരിക്കുന്ന ഏറെ വെല്ലുവിളികളാണ്. പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ വക്താവായിരുന്ന സുരേന്ദ്രനോട് ബിജെപിയിലെ മറ്റു നേതാക്കള്‍ എന്തു നിലപാടെടുക്കുമെന്നത് ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാവും.
സംസ്ഥാന അധ്യക്ഷ സ്ഥാനം സുരേന്ദ്രന്‍ വഴി വി.മുരളീധരന്‍പക്ഷത്തിന് ലഭിച്ചെങ്കിലും ഭൂരിഭാഗം വരുന്ന ജില്ലാ കമ്മറ്റികളിലും കൃഷ്ണദാസ് പക്ഷമാണ് സ്വാധീനമുറപ്പിച്ചിരിക്കുന്നത്. അതേസമയം ഇനിയും കെട്ടടങ്ങാത്ത സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പിസം ദേശീയ നേൃത്വത്തിന് ഇപ്പോഴും തലവേദനയാണ്. ഗ്രൂപ്പിസം അവസാനിച്ച് ഒന്നിച്ചു നില്‍ക്കണമെന്ന കര്‍ശന നിര്‍ദേശവും ദേശീയ നേതൃത്വവും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതില്‍ വിയോജ് പ്രകടിപ്പിച്ച കൃഷ്ണദാസ് പക്ഷ നേതാക്കളുടെ നീക്കങ്ങള്‍ ഇതോടെ ഇല്ലാതാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പുനസംഘടനയുമായി ബന്ധപ്പെട്ട് ഈ മാസം 26 ന് കേന്ദ്ര അഭ്യന്ത്രരമന്ത്രി അമിത്ഷാ തിരുവനന്തപുരത്തെത്തുന്നുണ്ട്. ജില്ലാ കമ്മറ്റി അധ്യക്ഷന്‍മാരെ ഇതുവരെയും തെരഞ്ഞടുക്കാത്ത ജില്ലകളില്‍ പുതിയ അദ്ധ്യക്ഷന്‍മാരെയും ഉടന്‍ തന്നെ തെരഞ്ഞെടുക്കും.