25.5 C
Kollam
Thursday, July 31, 2025
HomeNewsകൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം കവിഞ്ഞു; ആഡംബരക്കപ്പലില്‍ 3700 യാത്രക്കാരില്‍ 542പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം കവിഞ്ഞു; ആഡംബരക്കപ്പലില്‍ 3700 യാത്രക്കാരില്‍ 542പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

- Advertisement -
- Advertisement - Description of image

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 75,121-ല്‍ എത്തി.

അതേസമയം, ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിസന്‍സസില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പിലിലുള്ളത്.ഇവരില്‍ ആറ് ഇന്ത്യക്കാര്‍ക്ക് നേരത്തെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments