28.7 C
Kollam
Saturday, January 31, 2026
HomeNewsവ്യാപക അഴിമതി ; പോലീസിന്റെ ഉണ്ട തപ്പി ട്രോളര്‍മാര്‍ ; ട്രോളുകള്‍ പുറത്ത്

വ്യാപക അഴിമതി ; പോലീസിന്റെ ഉണ്ട തപ്പി ട്രോളര്‍മാര്‍ ; ട്രോളുകള്‍ പുറത്ത്

- Advertisement -

സ്വന്തം വെടിയുണ്ട പോലും സൂക്ഷിക്കാനറിയാത്ത സായുധ വിഭാഗമാണ് കേരളാ പോലീസെന്ന സിഐജി റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് സേനയുടെ പണമിടപാടുകളിലെ തട്ടിപ്പും പുറത്ത്. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വെടിയുണ്ട മുതല്‍ വാഹനം, വീട് എന്നിവയടക്കം ചെയ്യുന്ന എല്ലാ കാര്യത്തിലും കേരളാ പോലീസ് പണം വകമാറ്റി ചെലവഴിച്ചെന്നാണ് പുറത്തു വന്ന വിവരം. സുരക്ഷാ വസ്തുക്കള്ഡ വാങ്ങാന്‍ കെല്‍ട്രോണിന് കരാര്‍ കൊടുത്തതിലും അഴിമതി നടന്നതായി സിഐജി റിപ്പോര്‍ട്ട് ആരോപിക്കുന്നു. തിരുവനന്തപുരം എസ്പിക്യാമ്പില്‍ നിന്ന് 25 റൈഫിളുകളും 12,061 തിരയ്ക്കും പകരമായി ഡമ്മി സാധനങ്ങള്‍ കയറ്റി വച്ചതും ഏറെ ഗുരുതരമായ കുറ്റമാണ്. അതിനിടെയാണ് ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയ വകയില്‍ പണം ചെലവഴിച്ചതിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് പുറത്ത്് വന്നിരിക്കുന്നത്. മാത്രമല്ല പോലീസ് നടത്തിയ അഴിമതിയില്‍ ട്രോളന്മാരും വെറുതേ ഇരിക്കുന്നില്ല ? കാണാം ഇതേ പറ്റി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments