26.1 C
Kollam
Wednesday, October 15, 2025
HomeNewsഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലത്തേക്കാളേറെ ഞെട്ടിച്ചത് പാചക വാതക വില ; ഒറ്റയടിക്ക് കുതിച്ചത് 146 രൂപയിലേക്ക്

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഫലത്തേക്കാളേറെ ഞെട്ടിച്ചത് പാചക വാതക വില ; ഒറ്റയടിക്ക് കുതിച്ചത് 146 രൂപയിലേക്ക്

- Advertisement -

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ജനങ്ങളുടെ ജീവിത താളം തെറ്റിച്ച് പാചക വാതക വില 146 രൂപ കുതിച്ചുയര്‍ന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ 70ല്‍ 62 ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത് ജനങ്ങളെയൊട്ടാകെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടിയതറിഞ്ഞ് വീണ്ടും ഞെട്ടിയിരിക്കുകയാണ് ഡല്‍ഹിയിലെ ജനങ്ങള്‍.
850 രൂപ 50 പൈസയാണ് പുതുക്കിയ വില. അതേസമയം വില കൂടിയെങ്കിലും സബ്സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച് അക്കൗണ്ടുകളില്‍ വരുമെന്നും സബ്‌സിഡി ഇല്ലാത്തവര്‍ക്കാണ് അധിക തുക ഈടാക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കി.എല്ലാമാസവും ഒന്നാം തീയതിയാണ് സാധാരണയായി വില വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നതിന തുടര്‍ന്ന് ഫെബ്രുവരി മാസം വില കൂട്ടിയിരുന്നില്ല. അതേസമയം പുതുക്കിയ വില വര്‍ദ്ധന നിലവില്‍ വന്നതായി എണ്ണകമ്പനികള്‍ അറിയിച്ചു. സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ് വീണ്ടും വില വര്‍ദ്ധന നിലവില്‍ വന്നതിലൂടെ ഉണ്ടായിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments