26.1 C
Kollam
Wednesday, October 15, 2025
HomeNewsഇത് പവാര്‍ പവര്‍; 53 എം.എല്‍.എമാരും തിരികെയെത്തിച്ച് ശരത് പവാര്‍; ആരോരുമില്ലാതെ അജിത്

ഇത് പവാര്‍ പവര്‍; 53 എം.എല്‍.എമാരും തിരികെയെത്തിച്ച് ശരത് പവാര്‍; ആരോരുമില്ലാതെ അജിത്

- Advertisement -

എന്‍.സി.പി നേതാവ് അജിത് പവാറിനൊപ്പം ബി.ജെ.പിയിലേക്ക് പോയ 53 എന്‍.സി.പി എം.എല്‍.എമാരും തിരികെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടുവന്ന് ശരത് പവാര്‍ ഇതോടെ അജിത് പവാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. എന്‍.സി.പിയെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ് ഇതോടെ.
ആകെ 54 എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. അജിത് പവാറോടൊപ്പം പോയ മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദിലെ എം.എല്‍.എയായ അന്ന ബോസ്‌ദെ കൂടി മടങ്ങി എത്തിയതോടെ 53 എന്ന ഫോറം തികക്കുകയായിരുന്നു എന്‍സിപി. ഇതോടെ ബി.ജെ.പി പക്ഷത്ത് അജിത് പവാര്‍ മാത്രം എന്‍.സി.പി എം.എല്‍.എയായി അവശേഷിക്കുന്ന സ്ഥിതി വിശേഷമായി. ബി.ജെ.പിയോടൊപ്പം പോയ തങ്ങളുടെ എല്ലാ എം.എല്‍.എമാരും ഇന്നലെ വൈകുന്നേരത്തോടെ തിരികെ എത്തിക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments