മഹാരാഷ്ട്രയില്‍ മാറി മറിഞ്ഞ് രാഷ്ട്രീയം. 54 എംഎല്‍എമാരില്‍ 49 പേര്‍ ഒപ്പമുണ്ടെന്ന് ശരത് പവാര്‍ വ്യക്തമാക്കി. മൂന്നുപേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, എന്‍സിപിയുടെ ഷഹാപൂര്‍ എംഎല്‍എ ദൗലത്ത് ദരോദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ഫഡ്‌നാവിസും അജിത് പവാറും.
റിസോര്‍ട്ടിലേക്ക് മാറ്റിയ എന്‍സിപി എംഎല്‍എമാരെ അജിത് പവാര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കുതിരകച്ചവടത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും. ശിവസേന എംഎല്‍എമാരെ ഇപ്പോള്‍ അന്ധേരിയിലെ ഹോട്ടലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ മധ്യപ്രദേശിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ മാറ്റിയിട്ടില്ല. ശിവസേന നേതാവ് ഉദ്ദവ് താക്കറേയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിലവില്‍ സുപ്രീംകോടതി തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് മൂന്ന് പാര്‍ട്ടികളും.