25.9 C
Kollam
Monday, July 21, 2025
HomeNews'മരിച്ചതല്ല കൊന്നതാണ്': സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം, അദ്ധ്യാപകര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍

‘മരിച്ചതല്ല കൊന്നതാണ്’: സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി പ്രതിഷേധം, അദ്ധ്യാപകര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍

- Advertisement -
- Advertisement - Description of image

വയനാട്ടിലെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ . മരിച്ചതല്ല കൊന്നതാണ് എന്ന പ്‌ളക്കാഡുകള്‍ ഉയര്‍ത്തി പ്രതീകാത്മകമായി പാമ്പിനെയടക്കം കഴുത്തില്‍ തൂക്കിയാണ് മുദ്രാവാക്യങ്ങളോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. അദ്ധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.

അതേസമയം, ജില്ലാ ജഡ്ജിയടക്കം സ്‌കൂളിലെത്തി പരിശോധന നടത്തി. ഹൈക്കോടതി വിഷയത്തില്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ‘കേരളം ഏറ്റെടുത്ത വിഷയമാണ് ഷഹലയുടെ മരണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് വേണ്ടത്. ഈ ദുരവസ്ഥ ഇവിടം കൊണ്ട് അവസാനിക്കണം. അതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. കേവലം ഒരു പരിശോധനയില്‍ കാര്യം ഒതുക്കാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സമഗ്രമായ റിപ്പോര്‍ട്ടും അതില്‍ നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments